ബയോ വെപ്പൺ പരാമർശം; ഐഷ സുൽത്താനക്കെതിരെയുള്ള കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

single-img
29 June 2022

ചാനൽ ചർച്ചയ്ക്കിടയിൽ ബയോ വെപ്പൺ പരാമർശം നടത്തിയതിന്റെ പേരിൽ ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുൽത്താനക്കെതിരെയുള്ള കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപ് അന്ത്രോത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസിലെ നടപടികളാണ് ജസ്റ്റിസ് എഎ സിയാദ് റഹ്‌മാൻ നാല് മാസത്തേക്ക് സ്റ്റേ ചെയ്തത്.

ഈ കേസിൽ നാളെ ഹാജരാകാൻ ആന്ത്രോത്ത് കോടതി ഐഷയ്ക്ക് സമൻസയച്ചിരുന്നു. ഇതിനെതിരെ ഐഷ സുൽത്താന ഫയൽ ചെയ്ത ഹർജിയിലായിരുന്നു കോടതിയുടെ നടപടി. ഭരണഘടനാ വിരുദ്ധമെന്ന് കണ്ട് രാജ്യദ്രോഹക്കേസിലെ തുടർ നടപടികൾ സുപ്രിംകോടതി മരവിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.