അവസാന പന്ത് വരെ ആവേശം; ഒടുവില്‍ പരമ്പര സ്വന്തമാക്കി ഇന്ത്യ

single-img
29 June 2022

രണ്ടാം ടി20യിൽ അവസാന പന്ത് വരെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഹാർദിക്കും സംഘവും അയർലന്റിനെ നാല് റൺസിന് തോൽപ്പിച്ചത്. അവസാന പന്തിൽ അയർലന്റിന് വേണ്ടിയിരുന്നത് ആറ് റൺസായിരുന്നു. 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലന്റിന്റെ പോരാട്ടം 221 റൺസിൽ അവസാനിച്ചു.

രണ്ടാം മത്സരത്തിൽ സെഞ്ച്വറി നേടിയ ദീപക് ഹൂഡയാണ് മാൻ ഓഫ് ദി മാച്ച്. സ്റ്റിർലിംഗും ബാൽബിരിനിയും ചേർന്ന് അയർലന്റിന് മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേയിൽ സ്റ്റിർലിംഗ് പുറത്തായപ്പോഴേക്കും അയർലന്റ് 72 റൺസിലെത്തിയിരുന്നു. 18 പന്തിൽ അഞ്ചു ബൗണ്ടറികളും മൂന്നു സിക്സറുമടക്കം നേടിയാണ് സ്റ്റിർലിംഗ് പുറത്തായത്. ബൽബിരിനി 37 പന്തിൽ 60 റൺസെടുത്തു. ഏഴ് സിക്സറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്ന് ലഭിച്ചത്. 

അവസാന ഓവറുകളിൽ ജോർജ് ഡോക്ക്രെൽ, മാർക്ക് അഡെയർ എന്നിവരുടെ ബാറ്റിങാണ് അയർലന്റിനെ ലക്ഷ്യത്തിലെത്തിച്ചത്. ഡോക്ക്രെൽ 16 പന്തിൽ 34 റൺസും, അഡെയ് 12 പന്തിൽ 23 റൺസും നേടി. ഇന്ത്യൻ ബൗളർമാരിൽ ഭുവി, ഹർഷൽ, രവി ബിഷ്ണോയ്, ഉമ്രാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.