ദിലീപിന്റെ ജാമ്യം റദ്ദാക്കൽ; വിധി ഇന്ന്

single-img
28 June 2022

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യയൂഷൻ സമർപ്പിച്ച ഹർജിയിൽ വിചാരണ കോടതി ഇന്ന് വിധി പറയും.

കേസിലെ എട്ടാം പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും, തെളിവുകൾ നശിപ്പിച്ചെന്നും ആരോപിച്ചാണ് പ്രോസിക്യയൂഷൻ ഹർജി നൽകിയത്. എന്നാൽ ബാലചന്ദകുമാറും പോലീസും ചേർന്നുണ്ടാക്കിയ തിരക്കഥ ആണ് വെളിപ്പെടുത്തലുകൾ എന്നും സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നതിന് തെളിവില്ല എന്നും ദിലീപിന്റെ അഭിഭാഷകർ വാദിച്ചു.
വിചാരണ കോടതി ജഡ്ജി ഹണി എൻ വർഗ്ഗീസ് വാദം കേട്ട ശേഷം ഇന്ന് വിധി പറയും.