പുതിയ വകുപ്പുകൾ ചുമത്തി; സ്വപ്ന സുരേഷ് വീണ്ടും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി

single-img
28 June 2022

ഗൂഢാലോചന കേസിൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്തെന്നു ചൂണ്ടിക്കാട്ടി പ്രതിയായ സ്വപ്ന സുരേഷ് ഹൈക്കോടതി പുതിയ മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തു. നയതന്ത്ര ചാനലിനെ മറവിൽ നടന്ന സ്വർണകളളക്കടത്തിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലിനെ തുടർന്നാണ് സ്വപ്നക്കെതിരെ ഗൂഢാലോചന കേസ് ചുമത്തിയത്.

സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പങ്കുള്ളതായി വിചാരണ കോടതിയിൽ രഹസ്യം മൊഴി നൽകി എന്ന് സ്വപ്ന സുരേഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് മുൻ മന്ത്രി കെ ടി ജലീലിന്റെ പരാതിയിൽ ഗൂഢാലോചന, കലാപം സൃഷ്ടിക്കാനുള്ള ശ്രമം എന്നീ വകുപ്പുകൾ ചുമത്തി സ്വപ്ന സുരേഷിനെ പേരിൽ പോലീസ് കേസെടുത്തിരുന്നു.

സ്വപ്ന നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നേരത്തെ തീർപ്പാക്കിയിരുന്നു. ജാമ്യം കിട്ടുന്ന വകുപ്പുകളെ ചുമത്തിയിട്ടുള്ള എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ജാമ്യമില്ലാത്ത വകുപ്പുകൾ കൂടെ ചേർത്തിരിക്കുകയാണെന്നു മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നത്.

വ്യാജരേഖ ചമയ്ക്കുന്നത് അടക്കമുള്ള വകുപ്പുകൾ ആണ് പുതുതായി ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ഹാജരാകണം എന്ന് ആവശ്യപ്പെട്ട് പോലീസ് നൽകി നോട്ടീസിൽ ആണ് പുതിയ വകുപ്പുകൾ ചുമത്തിയിരിക്കുന്നതായി മനസ്സിലായതെന്നും ഹർജിയിൽ പറയുന്നു