മോഹൻലാൽ മൗനിബാബ കളിക്കുന്നു: ഷമ്മി തിലകൻ

single-img
28 June 2022

താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഷമ്മി തിലകൻ. സംഘടന വിഷയത്തിൽ മോഹൻലാൽ മൗനിബാബ കളിക്കുകയാണെന്നും കുട്ടിക്കുരങ്ങിനെ കൊണ്ട് ചുടുചോറ് വാരിപ്പിക്കുന്നത് പോലെയാണ് സംഘടനയിൽ കാര്യങ്ങൾ നടക്കുന്നത് എന്നും ഷമ്മി തിലകൻ ചാനൽ പരിപാടിയിൽ പറഞ്ഞു.

അമ്മ ഒരു ക്ലബ്ബാണെന്ന് സംഘടനയുടെ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവന മോഹൻലാൽ തിരുത്താത്ത സാഹചര്യത്തിലാണ് ഈ വിമർശനം. സംഘടന ഒരു ക്ലബ്ബാണെന്ന് ഇടവേള ബാബുവിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വിവരമില്ലായ്മയാണെന്നും ഷമ്മി തിലകൻ അഭിപ്രായപ്പെട്ടു.

മോഹൻലാൽ എന്താണ് തിരുത്താൻ തയ്യാറായിട്ടുള്ളത്, താൻ എത്ര എഴുത്ത് അദ്ദേഹത്തിന് അയച്ചിട്ടുണ്ട്, അത് ഏതെങ്കിലും തിരുത്തിയിട്ടുണ്ടോ? പുള്ളി മൗനി ബാബ കളിക്കുകയാണ്. അദ്ദേഹത്തിന് എന്തുപറ്റി എന്നുള്ളത് എനിക്കറിയില്ല. കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് അമാന്തിക്കുക എന്നു പറയുന്നത് പോലെയാണ് അവിടെ കാര്യങ്ങൾ നടക്കുന്നത്. ഈ പറയുന്നതിന് എനിക്കെതിരെ നടപടി വന്നാൽ എന്ത് ചെയ്യാൻ പറ്റും. ഞാൻ പോയി ആത്മഹത്യ ചെയ്യണമോ? ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? ഇതൊരു ജനാധിപത്യ രാജ്യം അല്ലേ. ഇതൊക്കെ എന്തൊരു വിരോധാഭാസമാണ് ഷെയിം എന്ന വാക്ക് അല്ലാതെ വേറൊന്നും എനിക്ക് തോന്നുന്നില്ല ഷമ്മി തിലകൻ പറഞ്ഞു.