അയര്‍ലന്റിനെതിരായ രണ്ടാം ടി20; ടോസ് നേടിയ ഹാര്‍ദിക് ബാറ്റിങ് തിരഞ്ഞെടുത്തു

single-img
28 June 2022

അയര്‍ലന്റിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഋതുരാജ് കളിക്കാത്തതിനാൽ ഇഷാൻ കിഷനൊപ്പം സഞ്ജു ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ഉമ്രാൻ മാലിക് ഇന്ത്യൻ ടീമിൽ സ്ഥാനം നിലനിർത്തി.

ആദ്യ മത്സരത്തിൽ ഇന്ത്യ അയർലാന്റിനെ 7 വിക്കറ്റിന് തോൽപ്പിച്ചിരുന്നു. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യൻ ടീം ഇന്നും ജയിച്ചാൽ പരമ്പര സ്വന്തമാകും. ഇന്ത്യന്‍ ക്യാപ്റ്റനായി ഹാര്‍ദിക്കിനും സീനിയര്‍ ടീമിന്റെ മുഖ്യ കോച്ചായി വി വി എസ് ലക്ഷ്മണിനും ആദ്യ കിരീടം കൂടിയാകും.