സംസ്ഥാനത്തു മാസ്ക് കര്‍ശനമാക്കും

single-img
28 June 2022

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മാസ്ക് പരിശോധന കര്‍ശനമാക്കാന്‍ എസ്.പിമാര്‍ക്ക് നിര്‍ദേശം. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് എ‍ഡിജിപിയുടെ ഉത്തരവ്. പൊതുഇടങ്ങളിലും യാത്രകളിലും മാസ്ക് നിര്‍ബന്ധമാണ്. മാസ്ക് ധരിക്കാത്തവരിൽ നിന്നും പിഴ ഉൾപ്പടെ ചുമത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം എറണാകുളം ജില്ലകളിൽ ആയിരത്തിനടുത്തു പ്രതിദിന കോവിഡ് രോഗികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പോലീസ് കർശന നടപടിലേക്കു പോകുന്നത്.

അതെ സമയം രാജ്യത്ത് വീണ്ടും കൊറോണ കേസുകൾ വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,793 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ഇന്നലെ 27 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കൊറോണ മരണം 5,25,047 ആയി ഉയർന്നു. 3,03,604 സാമ്പിളുകളാണ് ഇന്നലെ കൊറോണ പരിശോധനയ്‌ക്ക് വിധേയമാക്കിയത്.