പ്രായത്തിന് അനുസരിച്ചുള്ള സ്‌ക്രിപ്റ്റ് ലഭിക്കണം; സ്‌ക്രീനില്‍ ഇനി ചെറിയ പെണ്‍കുട്ടിക്കൊപ്പം റൊമാന്‍സ് ചെയ്യാനാകില്ല: മാധവൻ

single-img
28 June 2022

ഒരു കാലഘട്ടത്തിൽ പാൻ ഇന്ത്യൻ തലത്തിൽ തന്നെ ചോക്ലേറ്റ് ബോയ് ആയിരുന്നു തമിഴ് നടൻ ആര്‍. മാധവന്‍. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം വൻ വിജയങ്ങളുടെ സിനിമയിലേക്ക് തിരികെയെത്തിയപ്പോഴും മാധവനോടുള്ള ആരാധന കുറഞ്ഞിട്ടില്ല. പഴയപോലെ ഈ കാലത്തിലും ചെറിയ പെണ്‍കുട്ടികള്‍ക്കൊപ്പം സ്‌ക്രീനില്‍ റൊമാന്‍സ് അഭിനയിക്കന്‍ ഇനി തനിക്കാകില്ലെന്ന് പറയുകയാണ് നടന്‍ മാധവന്‍.

നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കട്രി ദി നമ്പി ഇഫക്ടിന്റെ പ്രമോഷനായി ബംഗാളിലെ കൊല്‍ക്കത്തയില്‍ എത്തിയപ്പോഴായിരുന്നു താരത്തിന്റെ ഈ പ്രതികരണം. ബോളിവുഡ് ഹിറ്റുകളായ രഹ്ന ഹേ തേരേ ദില്‍ മേ, തനു വെഡ്‌സ് മനു റിട്ടേണ്‍സ് പോലുള്ള ചിത്രങ്ങള്‍ ഇനി എപ്പോഴാണ് കാണാനാകുക എന്ന ചോദ്യത്തിനു നല്‍കിയ മറിപടിയിലാണ് മാധവന്‍ അങ്ങിനെ പറഞ്ഞത്.

‘ഈ കാലത്തിൽ എന്റെ പ്രായത്തിന് അനുസരിച്ചുള്ള സ്‌ക്രിപ്റ്റ് ലഭിക്കണം. ഇനി സ്‌ക്രീനില്‍ ചെറിയ പെണ്‍കുട്ടിക്കൊപ്പം റൊമാന്‍സ് ചെയ്യാന്‍ സാധിക്കില്ല’ അദ്ദേഹം പറഞ്ഞു. മാധവന്‍ തന്നെ സംവിധായകനായും രചയിതാവായും നായകനായും എത്തുന്ന ചിത്രമാണ് ‘റോക്കട്രി: ദി നമ്പി എഫക്ട്’. ഈ വർഷം ജൂലൈ ഒന്നിനാണ് ചിത്രം വേള്‍ഡ് വൈഡ് റിലീസ് ചെയ്യുക.