സൂപ്പർ മേക്കോവറില്‍ ഹണി റോസ്; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

single-img
28 June 2022

ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത നടി ഹണി റോസിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. ഹീല്‍ എന്ന് പേരുള്ള ബ്രാന്‍ഡിന്റെ പ്രചാരണാര്‍ത്ഥം തിരുവനന്തപുരം ലുലു മാളില്‍വച്ച് നടന്ന പരിപാടിയിൽ നിന്നുള്ള വീഡിയോയാണ് ഇത് .

വെള്ള നിറത്തിലുള്ള ഷര്‍ട്ടും ഫ്‌ളവര്‍ ഡിസൈനുളള പാന്റ്‌സുമാണ് താരം ധരിച്ചിരിക്കുന്നത്. ലുലു ടീമുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും കൊച്ചി ലുലു മാളില്‍ എപ്പോഴും തന്നെ കാണാമെന്നും ഹണി റോസ് പറയുന്നു.

മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററാണ് ഹണി റോസിന്റേതായി ഇനി മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം. തെലുങ്കിലാവട്ടെ നന്ദമൂരി ബാലകൃഷ്ണയുടെ ചിത്രത്തിലും തമിഴില്‍ പട്ടാംപൂച്ചി എന്ന ചിത്രത്തിലും ഹണി നായികയായി ഇപ്പോൾ അഭിനയിക്കുന്നുണ്ട്.