കൊച്ചി അന്താരഷ്ട്ര വിമാനത്താവത്തിൽ വീണ്ടും സ്വർണ്ണ വേട്ട; ഒരുകോടിയുടെ സ്വർണം പിടികൂടി

single-img
28 June 2022

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. മൂന്നു യാത്രക്കാരിൽ നിന്നായി ഒന്നര കിലോഗ്രാം സ്വർണം കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും അര കിലോഗ്രാം സ്വർണം എയർ ഇന്‍റലിജൻസ് വിഭാഗവുമാണ് പിടികൂടിയത്.

ഫ്ളൈ ദുബായ് വിമാനത്തിൽ ദുബായിൽനിന്നെത്തിയ പൊന്നാനി സ്വദേശി കുഞ്ഞിപ്പ, എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ ഷിഹാബുദീൻ എന്നിവരാണ് ന്നര കിലോഗ്രാം സ്വർണ്ണവുമായി പ്രിവന്‍റീവ് വിഭാഗത്തിന്‍റെ പിടിയിലായത്.

കസ്റ്റംസ് എയർ ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ പിടിയിലായ മലപ്പുറം കുട്ടിക്കലത്താണി സ്വദേശി ഷറഫുദ്ദീനിൽനിന്ന് അര കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. ജസീറ എയർലൈൻസ് വിമാനത്തിൽ കുവൈറ്റിൽനിന്നാണ് ഇയാൾ എത്തിയത്.