‘അടല്‍’; മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയിയുടെ ജീവിതം സിനിമയാകുന്നു

single-img
28 June 2022

 മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പെയിയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രം ഒരുങ്ങുന്നു.  വിനോദ് ഭനുശാലിയും സന്ദീപ് സിംഗും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘അടൽ’ എന്നാണ് പേരിട്ടിരിക്കുന്നത്. 

ഉല്ലേഖ് എൻപി എഴുതിയ ‘ദി അൺ ടോൾഡ് വാജ്പേയ്: പൊളിറ്റീഷ്യന്‍ ആന്റ് പാരഡോക്‌സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിക്കുന്നത്. 

ഭാനുശാലി സ്റ്റുഡിയോസാണ് ചിത്രം നിർ മ്മിക്കുന്നത്. “ഞാൻ വാജ്പേയിയുടെ ജീവിതത്തിന്റെ ഒരു വലിയ ആരാധകനാണ്, അദ്ദേഹം രാജ്യത്തിന് നൽകിയ മഹത്തായ സംഭവങ്ങൾ വെള്ളിത്തിരയിലേക്ക് കൊണ്ടുവരാൻ അവസരം ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. വിനോദ് ഭാനുശാലി പറഞ്ഞു.