വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി

single-img
27 June 2022

കൊച്ചി: പീഡനക്കേസിൽ വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി വി യു കുര്യാക്കോസ് പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. വിജയ് ബാബുവിനെ തെളിവെടുപ്പിനായി കൊണ്ടുപോകും.

അന്വേഷണത്തിൽ പ്രതി കുറ്റകൃത്യം നടത്തിയതായി തെളിഞ്ഞതാണ്. തെളിവെടുപ്പിനായി കൊണ്ടുപോകും. ഇയാളെ ഇപ്പോൾ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. തെളിവെടുപ്പിന് ശേഷം ഇയാളെ വീണ്ടും വിശദമായി ചോദ്യം ചെയ്യും.

ചോദ്യം ചെയ്യലിന് ശേഷം ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ച സാഹചര്യത്തിൽ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടേക്കും.