ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ സിനിമയിലേക്ക്

single-img
27 June 2022

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ നായകനാകുന്നു. പ്രശസ്ത നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിളയുടെ എസ്.ടി.കെ ഫ്രെയിംസ് നിര്‍മിക്കുന്ന ചിത്രത്തിലാണ് റോബിന്‍ അഭിനയിക്കുന്നത്.

പ്രൊഡക്ഷന്‍ നമ്പര്‍- 14 റോബിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. സന്തോഷ് ടി കുരുവിളയും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം ജി.ജി ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറാണ് റോബിന്‍.

‘ഡാ തടിയാ’, ‘മഹേഷിന്റെ പ്രതികാരം’, ‘മായാനദി’, ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എന്നീ ജനപ്രിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നിര്‍മ്മാതാവാണ് സന്തോഷ് ടി കുരുവിള. മൂണ്‍ ഷോട്ട് എന്റര്‍ടൈന്മെന്റ്‌സ്, ഓ പി എം സിനിമാസ്, എസ് ടി കെ ഫ്രെയിംസ് എന്നീ ബാനറുകളിലായി ഇതിനോടകം 13 ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. എസ് ടി കെ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 14-ആമത്തെ ചിത്രമായിരിക്കും ഇത്.