പൃഥ്വിരാജിന്റെ ‘കടുവ’യുടെ റിലീസ് മാറ്റി വെച്ചു

single-img
27 June 2022

ജിനു വി എബ്രഹാം തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ റിലീസ് നീട്ടി. ജൂൺ 30ന് തീയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം ജൂലൈ ഏഴിലേക്ക് മാറ്റി. മാസ് എൻറർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായികയായി എത്തുന്നത്. ഇതാദ്യമായാണ് പൃഥ്വിരാജും സംയുക്തയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.

വിവേക് ഒബ്റോയ് ഒരു വില്ലൻ വേഷത്തിൽ പ്രത്യക്ഷപ്പെടും. ഒരു യഥാർത്ഥ വ്യക്തിത്വത്തിൻറെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ചില സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം 2019 ൽ പൃഥ്വിരാജിൻറെ ജൻമദിനത്തിലാണ് പ്രഖ്യാപിച്ചത്.

മാജിക് ഫ്രെയിംസുമായി സഹകരിച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. കഥാപാത്രത്തിൻറെ പേരിനെയും തിരക്കഥയെയുംച്ചൊല്ലി തുടക്കം മുതലേ സിനിമ വാർത്തകളിലും നിയമപോരാട്ടങ്ങളിലും സജീവമാണ്.