ആഭ്യന്തര വകുപ്പ് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പിണറായി വിജയന്‍ പഠിച്ചു കൊണ്ടിരിക്കുന്നത് അമിത് ഷായിൽ നിന്നും: വിടി ബൽറാം

single-img
27 June 2022

നരേന്ദ്ര മോദി ഭരണകൂടം ദേശീയ തലത്തില്‍ ചെയ്യുന്നതെല്ലാം കേരളത്തിലും ആവര്‍ത്തിക്കപ്പെടുകയാണെന്നും കേരളവും ആ ദിശയിലേക്ക് തന്നെയാണ് നീങ്ങികൊണ്ടിരിക്കുന്നതെന്നും മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായ വി ടി ബൽറാം . സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പോലും പിണറായി വിജയന്‍ പഠിച്ചു കൊണ്ടിരിക്കുന്നത് അമിത് ഷായിലില്‍ നിന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇന്ന് സംഘടിപ്പിച്ച വിയോജിപ്പിന്റെ ജനാധിപത്യം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ബൽറാം. ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങളെല്ലാം രാജ്യദ്രോഹമായി മാറുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും സാധാരണ രീതിയിലുള്ള അഭിപ്രായപ്രകടനങ്ങള്‍ പോലും കലാപാഹ്വാനങ്ങളായി ചിത്രീകരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ ജനാധിപത്യം ഭദ്രമാണോ എന്നും അതിന്റെ ഭാവി അപകടത്തിലാണോ എന്നുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു.