ലോകകപ്പിൽ കാലാവസ്ഥ ആപ്ലിക്കേഷനുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ഖത്തർ

single-img
27 June 2022

ദോ​ഹ: ഈ വർഷം അവസാനം ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ വേൾഡ്കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഖത്തർ കാലാവസ്ഥ സാങ്കേതിക വിദ്യ ആപ്ലിക്കേഷനുകൾ അവതരിപ്പിക്കും. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും, ദേശീയ വിഷൻ 2030 ന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് ഈ പ്രശ്നം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അ​സി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന സാ​ലിം ജാ​ബി​ർ അ​ൽ ഹ​റ​മി പ​റ​ഞ്ഞു. ഫിഫയുടെ ചരിത്രത്തിലെ ആദ്യത്തെ കാർബൺ ന്യൂ​ട്ര​ൽ ലോകകപ്പിനും ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് അൽ ഹറാമി പറഞ്ഞു. പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളും ഖത്തർ ആരംഭിച്ചിട്ടുണ്ട്, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ രാജ്യം വിശ്വാസം അർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.