എന്റെ കാര്യത്തിലും അയാൾ ഇതു തന്നെയാണ് ചെയ്തത്; ആര്‍ബി ശ്രീകുമാറിനെ അറസ്റ്റ് ചെയ്ത നടപടി സ്വാഗതം ചെയ്ത് നമ്പി നാരായണന്‍

single-img
27 June 2022

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍ബി ശ്രീകുമാറിനെ അഹമ്മദാബാദ് പോലീസ് അറസ്റ്റ് ചെയ്ത നടപടി സ്വാഗതം ചെയ്ത് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. ശ്രീകുമാറിന്റെ അറസ്റ്റിൽ തനിക്ക് സന്തോഷമുണ്ടെന്നും അയാൾ തന്നോടും ഇതു തന്നെയാണ് ചെയ്തതെന്നും നമ്പി നാരായണൻ പറഞ്ഞു.

ഐഎസ്ആർഓയിൽ ഇരിക്കെ നമ്പി നാരായണനെതിരെ ചാരവൃത്തി ആരോപിച്ച് ആര്‍ബി ശ്രീകുമാർ അന്വേഷണം നടത്തിയെങ്കിലും സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ”ഇപ്പോൾ കഥകൾ കെട്ടിച്ചമച്ചതിനും അവ സെൻസേഷണലൈസ് ചെയ്യാൻ ശ്രമിച്ചതിനും ആര്‍ബി ശ്രീകുമാറിനെ അറസ്റ്റ് ചെയ്തതായി ഞാനറിഞ്ഞു. എന്റെ കാര്യത്തിലും അയാൾ ഇതു തന്നെയാണ് ചെയ്തത്”, നമ്പി നാരായണൻ പറയുന്നു.

2002ൽ നടന്ന ​ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത് കോടതി നൽകിയ ക്ലീൻ ചിറ്റ് സുപ്രീം കോടതി ശരി വെച്ചതിനു പിന്നാലെയാണ് ഗുജറാത്തിലെ മുൻ ഡിജിപി ആയിരുന്ന ആർ ബി ശ്രീകുമാറിനെ അഹമ്മദാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.