ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ല; സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി മുഖ്യമന്ത്രി

single-img
27 June 2022

 സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. 2016ലെ ദുബായ് സന്ദർശന വേളയിൽ ബാഗേജ് എടുക്കാൻ മറന്നിട്ടില്ലെന്ന് നിയമസഭയിൽ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.

ദുബായ് സന്ദർശനത്തിനിടെ കൊണ്ടുപോകാൻ മറന്നുപോയ ബാഗേജ് പിന്നീട് യുഎഇ കോൺസുലേറ്റിലെ നയതന്ത്ര പ്രതിനിധിക്ക് കൈമാറിയോ എന്നാണ് കോൺഗ്രസ് എംഎൽഎമാരുടെ ചോദ്യം. ഇതിന് ബാഗേജ് മറന്നിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

2016ലെ ദുബായ് യാത്രയ്ക്കിടെ മുഖ്യമന്ത്രി ബാഗ് മറന്നു പോയെന്നും അത് കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥനാണ് കൈമാറിയതെന്നും സ്കാനിംഗിൽ കറൻസിയുണ്ടെന്ന് കണ്ടെത്തിയെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശന വേളയിൽ ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ് കറൻസി കടത്തിയതെന്ന് സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി പി.എസ് സരിത്ത് നേരത്തെ മൊഴി നൽകിയിരുന്നു.