ബിജെപിയും ശിവസേനയും ഒരുമിച്ച് നിൽക്കണം; ഉദ്ധവിനോട് ആവശ്യവുമായി വിമത എംഎൽഎമാർ

single-img
27 June 2022

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയോട് ബിജെപിയുമായി സഖ്യം ഉണ്ടാക്കാൻ ആവശ്യവുമായി ഇടഞ്ഞുനിൽക്കുന്ന വിമതഎംഎൽഎമാർ. ബിജെപിയും ശിവസേനയും ഒരുമിച്ച് നിൽകണമെന്നാണ് ജനങ്ങൾ വിധിച്ചതെന്നും സോണിയാ ഗാന്ധിയെയും ശരദ് പവാറിനെയും പ്രീതിപ്പെടുത്താൻ ശിവസേനയുടെ ആശയങ്ങൾ ഉദ്ധവ് താക്കറെ അടിയറ വച്ചെന്നും അതിനെ ഇനി അനുവദിക്കില്ലെന്നും വിമത എംഎൽഎമാർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.

സംസ്ഥാന നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ നൽകിയ അയോഗ്യതാ നോട്ടീസിന് മറുപടി നൽകാൻ സുപ്രീംകോടതി വിമത എംഎൽഎമാർക്ക് സമയം നീട്ടിനൽകിയതിന് പിന്നാലെയാണ് വിമതപക്ഷം താക്കറെയ്ക്ക് കത്തയച്ചത്.

മഹാരാഷ്ട്രാ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് ഉദ്ധവ് പക്ഷത്തെ അജയ് ചൗധരിയെ നിയമിച്ചതും ഡപ്യൂട്ടി സ്പീക്കറിനെതിരായ അവിശ്വാസപ്രമേയം തള്ളിയതും ചോദ്യം ചെയ്താണ് ഏക് നാഥാ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള 16 എംഎല്‍എമാര്‍ സുപ്രീംകോടതിയിലെത്തിയിരുന്നത്.