ബിറ്റ് കോയിൻ വില പൂജ്യത്തിലേക്കു താഴും: ചൈന

single-img
27 June 2022

ബിറ്റ് കോയിൽ ഉൾപ്പടെയുള്ള ഡിജിറ്റൽ കറൻസികളുടെ വിലയിടിവ് തുടരുന്നതിനിടെ നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ചൈന. ബിറ്റ് കോയിൽ വില 2021 നവംബറിലെ 68000 ഡോളറിൽ നിന്നും കഴിഞ്ഞ ദിവസം 21000 ഡോളറിലേക്കു കൂപ്പു കുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനീസ് സർക്കാരിന്റെ മുന്നറിയിപ്പ്.

ഏതാനും ദിവസങ്ങൾക്കു മുന്നേ 17958 ഡോളർ വരെ ബിറ്റ് കോയിന്റെ വില താഴ്ന്നിരുന്നു. ഈ വര്ഷം അവസാനത്തോടെ വില 14000 ഡോളറിലേക്കു കൂപ്പുകുത്തുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അനുമാനം.

ഡിജിറ്റൽ കോഡുകളുടെ ചെയിൻ അല്ലാതെ വേറെയൊന്നുമല്ല ബിറ്റ് കോയിൻ എന്നും, കുറഞ്ഞ വിലക്ക് വാങ്ങി കൂടിയ വിലക്ക് വിൽക്കുമ്പോൾ മാത്രമാണ് അതിന്റെ മൂല്യം ഉയരുന്നത് എന്നും ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള ഇക്കണോമിക് ഡെയ്‌ലി നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യ ഉൾപ്പടെയുള്ള പല രാജ്യങ്ങളും ബിറ്റ് കോയിൽ നിരോധിച്ചിട്ടുണ്ട്.