പിണറായി വിജയൻ കാട്ടുകള്ളൻ; ഇടതു സർക്കാരിന്റെ കാലത്ത് പൊലീസുകാർ പാവകൾ: കെ സുധാകരൻ

single-img
26 June 2022

കേരളത്തിൽ ഇടതുപക്ഷം ഭരിക്കുമ്പോൾ നീതി പ്രതീക്ഷിക്കുന്നില്ലെന്നും രാജ്യത്ത് എന്ത് നാറിയ പണിയുമെടുക്കാൻ സിപിഎം തയ്യാറാണെന്നുമുള്ള വിമർശനവുമായി കെപിസിസി പ്രസിഡൻറ് കെ സുധാകരൻ രംഗത്തെത്തി.

ഇവിടെ ആരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന്‌ നിശ്ചയിക്കുന്നത് സിപിഎം നേതാക്കളാണെന്നും എന്നാൽ പൊലീസിൽ നിന്ന് നീതി പിടിച്ചു വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് പൊലീസുകാർ പാവകളാണെന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടുകള്ളനാണെന്നും സംസ്ഥാനത്ത് മുൻ കാലങ്ങളിൽ ഭരണം നിർവഹിച്ച അച്യുതാനന്ദനെയോ നമ്പൂതിരിപ്പാടിനെയോയയൊന്നും തങ്ങൾ ഇങ്ങനെ വിമർശിച്ചിട്ടില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ഫോട്ടോ വിവാദത്തിലുള്ള സിപിഎം ആരോപണം അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.