മോദിയെ സുഖിപ്പിക്കാൻ പിണറായി എസ്എഫ്ഐയ്ക്ക് ക്വൊട്ടേഷൻ കൊടുത്തു: കെസി വേണുഗോപാൽ

single-img
25 June 2022

വയനാട്ടിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേരെ നടന്ന എസ്എഫ്ഐ അക്രമം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെ ഉണ്ടായതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ . രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർത്തിയ ഇടത്ത് നിന്ന് പിണറായി തുടങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുഖിപ്പിക്കാൻ പിണറായി എസ്എഫ്ഐ ക്ക് കൊട്ടേഷൻ കൊടുത്തതാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യ മന്ത്രിയുടെ സ്റ്റാഫിന് ഉൾപ്പടെ എപി ഓഫീസ് അക്രമത്തിൽ പങ്കുണ്ട്. അതുകൊണ്ടുതന്നെ അക്രമം നടത്തിയവരെ പുറത്താക്കാൻ പാർട്ടി ആർജവം കാണിക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കൽപ്പറ്റയിൽ കോൺഗ്രസ് സംഘടിപ്പിച്ച വൻറാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു കെ സി വേണുഗോപാല്‍.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ മുരളീധരൻ, എം കെ രാഘവൻ അടക്കമുള്ള മുതിർന്ന നേതാക്കളെയും പങ്കെടുപ്പിച്ചാണ് ആയിരത്തിയഞ്ഞൂറിലേറെ പേര്‍ അണിനിരന്ന റാലി സംഘടിപ്പിച്ചത്.