എസ്എഫ്ഐ നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടന: പിസി വിഷ്ണുനാഥ്

single-img
24 June 2022

എസ്എഫ്ഐ ഒരു നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണെന്ന് കെപിസിസി വൈസ് പ്രസിഡന്‍റും എംഎല്‍എയുമായ പി.സി വിഷ്ണുനാഥ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ സുഖിപ്പിക്കാൻ കേരളത്തിലെ ഇടതുപാളയം ഏതറ്റം വരെയും പോകുമെന്നതിന്‍റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവമെന്നും അദ്ദേഹം ഫേസ്ബുക്കിൽ എഴുതി.

.ഭരണത്തിന്‍റെ തണലിൽ അഴിഞ്ഞാടുന്ന ക്രിമിനലുകളെ രാഷ്ട്രീയമായി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. രാഹുലിനെ കേന്ദ്ര ഏജൻസികൾ വേട്ടയാടാൻ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരെവിടെ നിൽക്കുന്നു എന്നതും പകൽ പോലെ വ്യക്തമാണെന്നും വിഷുനാഥ് പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

കേന്ദ്രത്തിലെ ബിജെപിയെ സുഖിപ്പിക്കാൻ കേരളത്തിലെ ഇടതുപാളയം ഏതറ്റം വരെയും പോവും എന്നതിന്റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം. അത് അരിയാഹാരം കഴിക്കുന്ന ഏത് മലയാളിക്കും ബോധ്യപ്പെടുന്ന കാര്യമാണ്. നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണ് SFI.

ഭരണത്തിന്റെ തണലിൽ അഴിഞ്ഞാടുന്ന ക്രിമിനലുകളെ രാഷ്ട്രീയമായി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. രാഹുൽ ഗാന്ധിയെ കേന്ദ്ര ഏജൻസികൾ വേട്ടയാടാൻ ശ്രമിക്കുന്ന സാഹചര്യവുമാണ് ഇത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരെവിടെ നിൽക്കുന്നു എന്നത് പകൽ പോലെ വ്യക്തമാണ്.