അഗ്നിപഥ്: രജിസ്‌ട്രേഷൻ നടപടികള്‍ ആരംഭിച്ച് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്

single-img
24 June 2022

രാജ്യവ്യാപക പ്രതിഷേധങ്ങൾ തുടരുമ്പോഴും സൈന്യത്തിലെ കരാർ നിയമനമായ അഗ്നിപഥ് പദ്ധതി പ്രകാരം റിക്രൂട്ടമെന്റ് രജിസ്‌ട്രേഷൻ നടപടികള്‍ ആരംഭിച്ച് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്. സേനയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇതുമായി ബന്ധപ്പെട്ട അറിയിപ്പും നല്‍കിയിരുന്നു. ഇന്ന് രാവിലെ 10 മണി മുതലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്.

ഈ മാസം 14നാണ് അഗ്നിപഥ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനെ തുടർന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. പദ്ധതിക്ക് കീഴിൽ ജോലിയില്‍ പ്രവേശിച്ച ആദ്യ വര്‍ഷത്തില്‍ അഗ്‌നിവീറുകള്‍ക്ക് പ്രതിമാസ ശമ്പളം 30,000 രൂപയായിരിക്കും.

വെറും നാല് വര്‍ഷത്തേക്കായിരിക്കും ഇവരെ റിക്രൂട്ട് ചെയ്യുക. ഈ കാലയളവിന് ശേഷം ഇതില്‍ നിന്നും 25 ശതമാനം പേരെ മാത്രമായിരിക്കും സൈന്യത്തിലേക്ക് സ്ഥിരമായി നിയമിക്കുക.