ഫെയ്സ്ബുക്ക് റിലയൻസ് ഇന്റസ്ട്രീസിലേക്ക് നിക്ഷേപം ഇറക്കിയത് മറച്ചുവെച്ചു; അംബാനിക്ക് 30 ലക്ഷം പിഴ ചുമത്തി സെബി

single-img
21 June 2022

മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന് വൻ തുക പിഴ ചുമത്തി സെബി. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഫെയ്സ്ബുക്ക് റിലയൻസിന്റെ ജിയോയിലേക്ക് 5.7 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുന്ന വിവരം അറിയിച്ചില്ലെന്നതാണ് കുറ്റം. റിലയൻസിന്റെ കീഴിൽ വരുന്ന ജിയോ പ്ലാറ്റ്ഫോമിലേക്ക് 2020 ഏപ്രിലിലായിരുന്നു മെറ്റ ഗ്രൂപ്പിന് കീഴിലെ ഫെയ്സ്ബുക് നിക്ഷേപം നടത്തിയത്.

മെറ്റയുടെ തന്നെ മറ്റൊരു കമ്പനിയായ വാട്സ്ആപ്പ് പേമെന്റ് ശക്തിപ്പെടുത്തുകയും അതുവഴി ചെറുകിട ബിസിനസുകൾക്ക് പേമെന്റ് സർവീസ് നടപ്പാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫെയ്സ്ബുക്ക് റിലയൻസ് ഇന്റസ്ട്രീസിലേക്ക് വൻ തുക നിക്ഷേപിച്ചത്. ഈ നിക്ഷേപം വഴിയാണ് തങ്ങളുടെ വലിയ കടബാധ്യത മറികടക്കാൻ റിലയൻസ് ഗ്രൂപ്പിന് സാധിച്ചത്.

എന്നാൽ ഈ വിവരങ്ങളൊന്നും തങ്ങളെ അറിയിച്ചില്ലെന്നാണ് സെബി പറയുന്നത്. അതേസമയം, പിഴ ചുമത്തിയ വാർത്തകളോട് ഇതുവരെ റിലയൻസ് ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. 30 ലക്ഷം രൂപയാണ് കമ്പനിക്ക് മുകളിൽ സ്റ്റോക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പിഴ ചുമത്തിയിരിക്കുന്നത്. 38522 ഡോളർ അടയ്ക്കാനാണ് ഉത്തരവിൽ പറയുന്നത്. ഇതിന് പുറമെ റിലയൻസിന്റെ ഇതുമായി ഉത്തരവാദപ്പെട്ട രണ്ട് ഓഫീസർമാർ ഓരോ ഡോളർ വീതം പിഴ അടയ്ക്കണം.