ചില തീരുമാനങ്ങൾ ആദ്യം ശരിയല്ലെന്ന് തോന്നാമെങ്കിലും പിന്നീട് രാജ്യപുരോഗതിക്ക് വഴിയൊരുക്കും; അഗ്നിപഥിൽ പ്രധാനമന്ത്രി

single-img
20 June 2022

ഇന്ത്യൻ സൈന്യത്തിലെ കരാർ നിയമനമായ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ ശക്തമാകവേ വിഷയത്തിൽ പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി . ചില തീരുമാനങ്ങൾ ആദ്യം ശരിയല്ലെന്ന് തോന്നാമെങ്കിലും പിന്നീട് രാജ്യപുരോഗതിക്ക് വഴിയൊരുക്കുമെന്നും മോദി പറഞ്ഞു. നേരിട്ട് അഗ്നിപഥ് പദ്ധതിയുടെ പേര് എടുത്ത് പറയാതെയായിരുന്നു മോദിയുടെ ഈ പരാമർശം.

കർണാടക സന്ദർശനത്തിൽ ബംഗളൂരുവിൽ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്നിപഥ് വിഷയത്തിൽ ഇതാദ്യമായാണ് പരോക്ഷമായെങ്കിലും പ്രധാനമന്ത്രിയുടെ വിശദീകരണം.

അതേസമയം, നോട്ട് നിരോധനം, കാർഷിക നിയമങ്ങൾ തുടങ്ങി കേന്ദ്രസർക്കാറിന്റെ പുതിയ മണ്ടത്തരമാണ് അഗ്നിപഥ് പദ്ധതിയെന്നായിരുന്നു പ്രതിപക്ഷ വിമർശം. കാർഷിക നിയമങ്ങൾ പിൻവലിച്ചത് പോലെ അഗ്നിപഥും കേന്ദ്രസർക്കാറിന് പിൻവലിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞിരുന്നു,