ജനാധിപത്യം എന്ന് പറഞ്ഞാൽ സത്യത്തിന്റെയും അഹിംസയുടെയും വഴിയിലൂടെ നടന്ന് ഈ സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ്: പ്രിയങ്കാ ഗാന്ധി

single-img
20 June 2022

കേന്ദ്ര സര്‍ക്കാരിന്റെ കരാർ നിയമന സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍, പദ്ധതി പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ് മുന്നോട്ടുവരുന്നു.

കപട ദേശീയവാദികളെ തിരിച്ചറിയണമെന്ന് ജന്തര്‍ മന്തറില്‍ അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കവെ പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഈ വിഷയത്തിൽ
രാജ്യത്തെ യുവാക്കളുടെ പോരാട്ടത്തിനൊപ്പമാണ് കോണ്‍ഗ്രസെന്നും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും യഥാര്‍ത്ഥ ദേശസ്‌നേഹികളായ ഒരു സര്‍ക്കാരിനെ ഭരണത്തിലേറ്റാന്‍ യുവാക്കള്‍ പോരാടേണ്ടതുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

പ്രിയങ്കയുടെ വാക്കുകൾ ഇങ്ങിനെ: ”ജനാധിപത്യം എന്ന് പറഞ്ഞാൽ , സത്യത്തിന്റെയും അഹിംസയുടെയും വഴിയിലൂടെ നടന്ന് ഈ സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ്. ശരിയായ ദേശസ്‌നേഹം കാണിക്കുന്ന ഒരു സര്‍ക്കാരിനെ ഭരണത്തില്‍ കൊണ്ടുവരാന്‍ നിങ്ങള്‍ പരിശ്രമിക്കേണ്ടതാണ് ,” പ്രിയങ്ക പറഞ്ഞു.ഇതോടൊപ്പം തന്നെ അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങള്‍ അക്രമത്തിലേക്ക് നീങ്ങരുതെന്നും പൊതുമുതല്‍ നശിപ്പിക്കരുതെന്നും പ്രിയങ്ക ഗാന്ധി ആഹ്വാനം ചെയ്തു.