അനിത പുല്ലയില്‍ ലോക കേരള സഭയിൽ എത്തിയത് സഭാ ടിവിയുമായി ബന്ധപ്പെട്ടയാള്‍ക്കൊപ്പം; അന്വേഷണത്തിന് നിര്‍ദേശം

single-img
19 June 2022

ലോക കേരളസഭയിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെടാതെ എത്തിയ മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുക്കേസില്‍ ആരോപണവിധേയയായ പ്രവാസി മലയാളി അനിത പുല്ലയില്‍ എത്തിയ വാഹനം തിരിച്ചറിഞ്ഞു. സഭാ സമ്മേളനങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന സഭാ ടിവിക്ക് സാങ്കേതിക സഹായം നല്‍കുന്ന പ്രവീണ്‍ എന്നയാള്‍ക്കൊപ്പമാണ് അനിത നിയമസഭയില്‍ എത്തിയത്.

നിലവിൽ ഇയാള്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിസി ടിവി പരിശോധിക്കാന്‍ സ്പീക്കര്‍ ചീഫ് മാര്‍ഷലിന് നിര്‍ദേശം നല്‍കി. വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്തായിരുന്നു അനിത പുല്ലയില്‍ ഇന്നലെയാണ് ലോക കേരളസഭ സമ്മേളനം നടന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയത്.

സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ പ്രതിനിധി പട്ടികയില്‍ പേരില്ലാ തിരുന്നിട്ടും സഭാ സമ്മേളനം നടന്ന ശങ്കരനാരായണന്‍ തമ്പി ഹാളിന് സമീപത്താണ് അനിത എത്തിയത്. ക്ഷണമില്ലാതെയാണ് അനിത എത്തിയതെന്ന് അറിഞ്ഞതോടെ വാച്ച് ആന്‍ഡ് വാര്‍ഡ് അവരെ പുറത്താക്കുകയും ചെയ്തിരുന്നു.