അ​ഗ്നിപഥ് പദ്ധതിക്ക് ആഴത്തിലുള്ള അർത്ഥങ്ങളുണ്ട്; പിന്തുണയുമായി കങ്കണ റണൗത്ത്

single-img
18 June 2022

കേന്ദ്രസർക്കാർ സൈന്ത്യത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്ന കരാർ ജോലി വ്യവസ്ഥയായ അ​ഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് യുവാക്കളുടെ വ്യാപക പ്രതിഷേധം ഉയരവെ പദ്ധതിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്.

രാജ്യത്തിന് വേണ്ടിയുള്ള സൈനിക സേവനം എന്നത് വെറും പണമുണ്ടാക്കാനുള്ള ജോലി മാത്രമല്ലെന്നും അ​ഗ്നിപഥ് പദ്ധതിക്ക് ആഴത്തിലുള്ള അർത്ഥങ്ങളുണ്ടെന്നും പറഞ്ഞ കങ്കണ, മയക്കു മരുന്നിനും ​പബ്ജി ​ഗെയിമിനും അടിമപ്പെ‌ട്ട യുവാക്കളെ രക്ഷപ്പെ‌ടുത്താൻ ഇത്തരം പദ്ധതികൾ ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.

‘ഇസ്രായേലുൾപ്പെടെ ലോകത്തിലെ നിരവധി രാജ്യങ്ങൾ സൈനിക പരിശീലനം യുവാക്കൾക്ക് നിർബന്ധമാക്കിയിട്ടുണ്ട്. നമ്മുടെ രാജ്യതാവട്ടെ വർഷങ്ങൾക്ക് മുമ്പ് അച്ചടക്കും ദേശസ്നേഹവും പോലുള്ള ജീവിത മൂല്യങ്ങൾ പഠിക്കാനായിരുന്നു സൈന്യത്തിൽ ചേർന്നിരുന്നത്. ഇതോടൊപ്പം തന്നെ അതിർത്തി സുരക്ഷയ്ക്കും. തൊഴിൽ നേടുന്നതിനും പണമുണ്ടാക്കുന്നതിനുമപ്പുറം അ​ഗ്നിപഥ് പദ്ധതിക്ക് ആഴത്തിലുള്ള അർത്ഥങ്ങളുണ്ട്.

പഴയ കാലത്ത് എല്ലാവരും ​ഗുരുകുലത്തിൽ പോയിരുന്നു. മയക്കുമരുന്നിലും പബ്ജി ​ഗെയിമിലും നശിക്കുന്ന നശിക്കുന്ന ഞെട്ടിക്കുന്ന ശതമാനം യുവാക്കൾക്ക് ഇത്തരം പരിഷ്കാരങ്ങൾ ആവശ്യമാണ്. ഇതിന് തുടക്കം കുറിച്ചതിന് കേന്ദ്ര സർക്കാരിനെ ഞാൻ അഭിനന്ദിക്കുന്നു,’ കങ്കണ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ എഴുതി.