സായുധസേനയുടെ കരാറുവൽക്കരണമാണ് അഗ്നിപഥ് പദ്ധതിയുടെ ഉദ്ദേശ്യം; പിൻവലിക്കണം എന്ന ആവശ്യവുമായി എഎ റഹിം

single-img
17 June 2022

യുവജനവിരുദ്ധവും രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുമാകുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗിന് എഎ റഹിം എംപി കത്തുനൽകി. സായുധസേനയുടെ കരാറുവൽക്കരണമാണ് അഗ്നിപഥ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യമെന്നും റഹിം കത്തിൽ ചൂണ്ടിക്കാട്ടി.

രാജ്യത്തെ 17 മുതൽ 21 വയസുവരെയുള്ള ചെറുപ്പക്കാരെ വെറും 4 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കാനാണ് വിജ്ഞാപനമിറക്കിയിട്ടുള്ളത്. യുവാക്കളുടെ സ്ഥിരം തൊഴിൽ എന്ന സ്വപ്നത്തിന് കൂച്ചുവിലങ്ങിടുകയാണ് കേന്ദ്രസർക്കാർ ഇതുവഴി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വർഷങ്ങളായുള്ള അനുഭവങ്ങളിലൂടെയുള്ള ഇന്ത്യൻ സേനയുടെ പോരാട്ടവീര്യത്തെ അഗ്നിപഥ് ലഘൂകരിക്കും. രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും പദ്ധതി പ്രതികൂലമായി ബാധിക്കുമെന്നും റഹിം പറഞ്ഞു.