ഇഡിക്കെതിരെ കോൺഗ്രസ് പ്രതിഷേധം തുടരുന്നു; ചോദ്യം ചെയ്യൽ നീട്ടി വെയ്ക്കണമെന്ന് രാഹുൽ ഗാന്ധി

single-img
16 June 2022

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട തന്റെ ചോദ്യം ചെയ്യൽ നീട്ടി വെയ്ക്കണമെന്ന് രാഹുൽ ഗാന്ധി എൻഫോഴ്‌സ്‌മെന്റ് നോട് ആവശ്യപ്പെട്ടു. വരുന്ന തിങ്കളാഴ്ച വരെ ചോദ്യം ചെയ്യൽ മാറ്റിവെയ്ക്കണമെന്നാണ് രാഹുലിന്റെ ആവശ്യം.

അതേസമയം, തുടർച്ചയായ ദിവസങ്ങളിലെ ചോദ്യം ചെയ്യലിനായി നാളെ ഹാജാരാകാനാണ് രാഹുലിന് ഇഡി നിർദ്ദേശം നൽകിയിരുന്നത്. അവസാന മൂന്ന് ദിവസമായി മുപ്പത് മണിക്കൂറിൽ അധികം നേരം ഇഡി രാഹുലിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇന്ന് ചോദ്യം ചെയ്യൽ ഉണ്ടായിരുന്നില്ല. കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ജൂൺ 23ന് വിളിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇഡിയുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്.

കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധങ്ങളിൽ 240ൽ അധികം പ്രവർത്തകരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട നൂറിലധികം ചോദ്യങ്ങൾ ഇതിനോടകം രാഹുലിനോട് ചോദിച്ചെങ്കിലും മിക്കതിലും വ്യക്തത വരുത്തേണ്ടതുണ്ടൈന്നാണ് ഇഡിയുടെ നിലപാട്.