സിപിഎമ്മിന് വേണ്ടി വിടുവേല ചെയ്യുന്നവരും നിർഭാഗ്യവശാൽ പോലീസിലുണ്ട്: കെ സുധാകരൻ

single-img
12 June 2022

സ്വപ്നയുടെ വെളിപ്പെടുത്തലുകളെ തുടർന്നുള്ള പ്രതിപക്ഷ പ്രതിഷേധ പ്രകടനങ്ങൾക്കിടെ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയൊരുക്കുന്ന കേരള പൊലീസ് നടപടിക്കെതിരെ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. തെറ്റ് ചെയ്യുന്നവരെ നിയമത്തിന് മുന്നിലെത്തിക്കാൻ നിയമപരമായ അവകാശമുള്ളവരാണ് നിങ്ങൾ. നാട്ടിലെ സമാധാനവും സ്വസ്ഥതയും ഉറപ്പാക്കേണ്ടവരാണ് നിങ്ങൾ. ആ നിങ്ങൾ തന്നെ ജനങ്ങളോട് തെറ്റ് ചെയ്യാനിറങ്ങിയാൽ പരാജയപ്പെടുന്നത് നിയമവാഴ്ചയാണ് എന്ന് സുധാകരൻ തന്റെ ഫേസ്ബുക്കിൽ എഴുതി.

രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിച്ചു പിടിക്കാൻ എന്ത് വൃത്തികേടിനും കേരള പോലീസ് കൂട്ടു നിൽക്കരുതെന്നും കെ സുധാകരൻ പറയുന്നു.

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

കേരളാ പോലീസിനോട്….

തെറ്റ് ചെയ്യുന്നവരെ നിയമത്തിന് മുന്നിലെത്തിക്കാൻ നിയമപരമായ അവകാശമുള്ളവരാണ് നിങ്ങൾ. നാട്ടിലെ സമാധാനവും സ്വസ്ഥതയും ഉറപ്പാക്കേണ്ടവരാണ് നിങ്ങൾ. ആ നിങ്ങൾ തന്നെ ജനങ്ങളോട് തെറ്റ് ചെയ്യാനിറങ്ങിയാൽ പരാജയപ്പെടുന്നത് നിയമവാഴ്ചയാണ്, ജനാധിപത്യമാണ്.

രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിച്ചു പിടിക്കാൻ എന്ത് വൃത്തികേടിനും കേരള പോലീസ് കൂട്ടു നിൽക്കരുത്. പോലീസ് സേനയിലെ നല്ലൊരു വിഭാഗവും ന്യായത്തിന് വേണ്ടി നിൽക്കുന്നവരാണെന്നതിൽ ഞങ്ങൾക്ക് തർക്കമില്ല. പക്ഷെ സിപിഎമ്മിന് വേണ്ടി വിടുവേല ചെയ്യുന്നവരും നിർഭാഗ്യവശാൽ ആ കൂട്ടത്തിലുണ്ട്.