കോവിഡിനെ ചെറുക്കാൻ മികച്ചത് കറുത്ത മാസ്‌ക്; വിദഗ്ദർ പറയുന്നു

single-img
11 June 2022

കോവിഡിനെ ചെറുക്കാൻ കറുത്ത നിറമുള്ള മാസ്‌ക് തന്നെയാണ് മികച്ചതെന്ന് പറയുകയാണ് വിദഗ്ധര്‍. ശരീരത്തിന് സുഖകരവും സുഗമവുമായ മാസ്‌ക് ഡിസ്പോസിബിള്‍ ആയ കറുത്ത മാസ്‌ക് ആണ്. അതുകൊടുതന്നെ കറുത്ത മാസ്‌കുകള്‍ ഇപ്പോള്‍ കമ്പനികള്‍ കൂടുതലായി ഉണ്ടാക്കിത്തുടങ്ങിയിട്ടുമുണ്ട്.

ആളുകൾ കൂടുതലായി എത്തുന്ന റെസ്റ്റോറെന്റുകള്‍, ഓഫീസ് ജീവനക്കാര്‍, മറ്റ് തൊഴിലെടുക്കുന്നവര്‍ എന്നിവര്‍ക്ക് കറുത്ത മാസ്‌ക് ധരിക്കുന്നത് ആരോഗ്യ രക്ഷയ്ക്കും ജോലിയുമായി ബന്ധപ്പെട്ടും അവര്‍ക്ക് വളരെ യോജിക്കും. കറുപ്പ് അല്ലെങ്കില്‍ നീല എന്നീ നിറമുളള മാസ്‌ക്കാണ് ഏവര്‍ക്കും മുഖത്തിനും സുരക്ഷയ്ക്കും നല്ലത്. എന്നാൽ എന്‍ 95 തരം മാസ്‌കാണ് ഏറ്റവും സുരക്ഷിതം.

സ്വന്തം സുരക്ഷയോടൊപ്പം തന്നെ ചുറ്റുമുളളവരുടെ സുരക്ഷയും കരുതുന്നവര്‍ കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് സൗത്ത് ഫ്‌ളോറിഡ മ്യൂമ കോളേജ് ഓഫ് ബിസിനസ് സര്‍വകലാശാല പ്രൊഫസര്‍ സിഹാന്‍ കൊബാനോഗ്‌ളൂ നേതൃത്വം നല്‍കിയ വിദഗ്ധ സംഘം അഭിപ്രായപ്പെടുന്നു.

ഈ സംഘം 4500 പേരില്‍ നടത്തിയ പരീക്ഷണത്തില്‍ കറുപ്പ് / നീല വെളള നിറത്തിലുളള മാസ്‌കുകള്‍ ധരിച്ചവര്‍ കൂടുതല്‍ സുരക്ഷിതരായും ഭംഗിയുളളവരായും കാണപ്പെട്ടു. മാസ്‌ക് ധരിച്ചാല്‍ മുഖം കാണാനാകില്ലെന്ന പൊതു പരാതിയുണ്ടെങ്കിലും കറുപ്പോ, വെളുപ്പോ നിറമുളള മാസ്‌ക് ധരിച്ചവര്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നതായി വ്യക്തമാകുന്നെന്നും പ്രൊഫസര്‍ സിഹാന്‍ കൊബാനോഗ്‌ളൂ പറയുന്നു.