കെഎസ്ആർടിസി തകരാൻ കാരണം കേന്ദ്രസർക്കാർ: മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ

single-img
11 June 2022

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾ ശുദ്ധ അസംബന്ധമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ വിജിലൻസ് മേധാവിയെ മാറ്റിയ തീരുമാനം മുഖ്യമന്ത്രിയുടേതാണെന്നും കണ്ണൂർ പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

വിജിലൻസ് വിഭാഗത്തിലെ മേധാവി സ്ഥാനത്ത് നിന്ന് എംആർ അജിത് കുമാറിനെ മാറ്റിയത് സ്വപ്നയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ടല്ല. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തത് അന്വേഷണത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം തന്നെ മദ്യത്തിന്റെ വില വർധന സംബന്ധിച്ച വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം ആവർത്തിച്ചു.

യുഡിഎഫ് കാലത്തേക്കാളും മദ്യ ഉപഭോഗം എൽഡിഎഫ് കാലത്ത് കുറഞ്ഞു. നിലവിൽ കുറഞ്ഞ വിലയ്ക്കുള്ള മദ്യം ആവശ്യത്തിന് കിട്ടുന്നില്ല. സർക്കാരിന്റെ തിരുവല്ലയിലെ പ്ലാന്റിൽ ഒരു കുപ്പി മദ്യം ഉണ്ടാക്കുമ്പോൾ മൂന്നര രൂപ നഷ്ടമാണ്. നികുതി കുറയ്ക്കുന്ന കാര്യം ഗൗരവത്തോടെ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു..

ഇതോടൊപ്പം തന്നെ, കെഎസ്ആർടിസി തകരാൻ കാരണം കേന്ദ്രസർക്കാരാണ് എന്ന് പറഞ്ഞ മന്ത്രി, ഡീസൽ വില വർധനവാണ് കെഎസ്ആർടിസി പ്രതിസന്ധിക്ക് കാരണമെന്നും ഇതിന് കാരണക്കാർ കേന്ദ്രസർക്കാരാണെന്നും കൂട്ടിച്ചേർത്തു.