പിണറായി വിജയന്റെ ചിത്രമുള്ള ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം നടത്താൻ യൂത്ത് ലീ​ഗ്

single-img
10 June 2022

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്ക‌ടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാൻ തീരുമാനവുമായി യൂത്ത് ലീ​ഗ് . ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ പിണറായി വിജയന്റെ ചിത്രമുള്ള ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് നാളെ പ്രതിഷേധിക്കുമെന്ന് യൂത്ത് ലീ​ഗ് നേതാവ് പി കെ ഫിറോസ് അറിയിച്ചു.

അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കടുത്ത പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി പ്രതിപക്ഷം ഉയർത്തുന്നത്. കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി നടത്തിയ മാർച്ചിൽ ഇന്ന് സംഘർഷമുണ്ടായി.

എറണാകുളം കൊച്ചിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്ത മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം കളക്ട്രേറ്റിലേക്ക് കോൺഗ്രസ്, ആർവൈഎഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കണ്ണൂർ ജില്ലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. പൊലീസിന് നേരെ ചെരിപ്പേറുണ്ടായി.