ഇന്ത്യ ഹിന്ദുക്കളുടേത്; നൂപുർ ശർമ്മയ്ക്ക് പിന്തുണയുമായി പ്രജ്ഞാ സിംഗ് താക്കൂർ

single-img
10 June 2022

പ്രവാചക നിന്ദാ പരാമർശം നടത്തിയ പരാമർശങ്ങൾ നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് ബി.ജെ.പി എം.പി പ്രജ്ഞാ സിംഗ് താക്കൂർ. വിവാദങ്ങളിൽ എന്നും ഇടപെട്ടിട്ടുള്ള സാധ്വി പ്രജ്ഞ വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് നൂപുർ ശർമ്മയ്ക്ക് പിന്തുണ എന്ന രീതിയില്‍ ട്വീറ്റ് ചെയ്തത്.

“സത്യം പറയുന്നത് കലാപമാണെങ്കിൽ, ആ നാണയത്തിൽ ഞാനും ഒരു വിമതയാണെന്നും ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും സനാതന ധർമ്മം ഇവിടെ നിലനിൽക്കുമെന്നും അവർ ട്വീറ്റ് ചെയ്തു.

പിന്നാലെ മാധ്യമങ്ങളെ കണ്ട ബിജെപി എംപി വിഷയത്തില്‍ അവരോട് സംസാരിച്ചു. സത്യം പറയുമ്പോൾ ന്യൂനപക്ഷ സമുദായം പ്രശ്നമുണ്ടാക്കുന്നുവെന്നും. അതേസമയം ഹിന്ദുക്കൾ തങ്ങളുടെ മതത്തിന് നേരെയുള്ള എല്ലാ ചെറുത്തുനിൽപ്പുകളും സഹിക്കുകയും ആക്രമിക്കപ്പെടുകയും ചെയ്യുകയാണെന്ന് ബി.ജെ.പി എം.പി പ്രജ്ഞാ സിംഗ് താക്കൂർ പറഞ്ഞു. മാത്രമല്ല, എന്തുതന്നെയായാലും താൻ സത്യം പറയുമെന്ന് പ്രജ്ഞാ സിംഗ് താക്കൂർ പറഞ്ഞു.