മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചതായി പാക് മാധ്യമങ്ങൾ

single-img
10 June 2022

മുൻ പാകിസ്ഥാൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചതായി പാകിസ്ഥാനിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ ഇന്ത്യയിലെ ദേശീയമാധ്യമങ്ങളും അന്താരാഷ്ട്ര
മാധ്യമങ്ങളും ഈ വിവരം റിപ്പോർട്ട് ചെത്ത്.

പട്ടാള അട്ടിമറിയിലൂടെയായിരുന്നു പർവേസ് മുഷാറഫ് പാക്കിസ്ഥാനിൽ അധികാരം നേടിയത്. 1999 ലാണ് പട്ടാള അട്ടിമറി നടത്തി പർവേസ് മുഷാറഫ് അധികാരത്തിലേറിയത്. ഇദ്ദേഹത്തിന്റെ മരണ വിവരത്തിൽ കൂടുതൽ സ്ഥിരീകരണം വന്നിട്ടില്ല.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വെന്റിലേറ്ററായിരുന്നു. ദുബൈയിലെ വീട്ടിലാണ് വെന്റിലേറ്റർ സജ്ജീകരിച്ചിരുന്നത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്