പ്രതിദിന കോവിഡ് വർദ്ധിക്കുന്നു; ആൾക്കൂട്ടങ്ങളിലും സ്കൂളുകളിലും മാസ്ക് ഉപയോഗം കർശനമാക്കണം: മുഖ്യമന്ത്രി

single-img
9 June 2022

സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . രണ്ടാം ഡോസ് വാക്സിനേഷൻ ഊർജ്ജിതമാക്കണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കണമെന്നും ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ജില്ലാ കലക്ടർമാരും പങ്കെടുത്ത യോഗത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

അതേപോലെ തന്നെ 60 വയസ്സ് കഴിഞ്ഞവർക്കുള്ള ബൂസ്റ്റർഡോസ് കൂടുതൽ നൽകാനാകണം. ആൾക്കൂട്ടങ്ങളിലും സ്കൂളുകളിലും മാസ്ക് ഉപയോഗം കർശനമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2018ലെ പ്രളയത്തില്‍ നശിച്ച ആലപ്പുഴ ചേര്‍ത്തല താലൂക്കിലെ 925 വീടുകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തിരമായി തുക അനുവദിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നടപടി ക്രമങ്ങളിലെ കാലതാമസമായിരുന്നു തുക നല്‍കാന്‍ വൈകിയതിന് കാരണം.