ഓക് പാരഡൈസ് എന്ന് പേര് മാറ്റി; കേരളാ പോലീസിന്റെ 3.14 ലക്ഷം ഫോളോവേഴ്സുള്ള ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

single-img
8 June 2022

കേരള പൊലീസിന്റെ 3.14 ലക്ഷം ഫോളോവേഴ്സുള്ള ട്വിറ്റർ അക്കൗണ്ട് അജ്ഞാതർ ഹാക്ക് ചെയ്തു. ട്വിറ്റർ അക്കൗണ്ടിന്റെ പേര് ഇപ്പോൾ ഓക് പാരഡൈസ് ‌എന്ന് മാറ്റിയ നിലയിലാണുള്ളത്. നിലവിൽ ട്വിറ്റർ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമം സൈബർ വിഭാ​ഗം തുടരുകയാണ്. പക്ഷെ ഇതുവരെ പൊലീസിൽ നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.

ഇന്ന് രാത്രി എട്ട് മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സൂചന. ഹാക്ക് ചെയ്ത പിന്നാലെ അക്കൗണ്ടിൽ നിന്നും നിരവധി ട്വീറ്റുകൾ ഇതിനോടകം റീട്വീറ്റ് ചെയ്തിട്ടുണ്ട്. എൻഎഫ്ടി വിപണനം ആണ് ഇപ്പോൾ അക്കൗണ്ടിലൂടെ നടക്കുന്നത്.