ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പിണറായി വിജയന് ധൈര്യമുണ്ടോ: വി മുരളീധരൻ

single-img
8 June 2022

സ്വപ്ന സുരേഷ് ഉയർത്തിയ സ്വര്‍ണക്കടത്ത് കേസിലെ പുതിയ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഒളിച്ചോടാനാവില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്കെതിരെ കള്ളക്കടത്ത് ആരോപണം ഉയരുന്നത്.

തനിക്കെതിരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് മുരളീധരന്‍ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് സിപിഎം ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

രാജ്യത്തെ കേസുകളില്‍ ഇടനിലക്കാരുണ്ടായിരുന്നത് യുപിഎ ഭരണകാലത്താണെന്ന് വി ഡി സതീശന്‍ മനസിലാക്കണം. ഇപ്പോൾ നരേന്ദ്രമോദി ഭരിക്കുന്നതു കൊണ്ടാണ് എല്ലാ കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും പിടിയിലാകുന്നതെന്നും ഹരാരെയില്‍ സന്ദര്‍ശനം നടത്തുന്ന വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.