സൊമാറ്റോയിൽ ഓർഡർ ചെയ്ത് വരുത്തിയ കാപ്പിയിൽ കോഴിയിറച്ചി; പരാതിയുമായി യുവാവ്

single-img
7 June 2022

ഓൺലൈൻ ഗുഡ് ഡെലിവറി ആപ്പിലൂടെ ഓർഡർ ചെയ്ത് വരുത്തിയ കാപ്പിയിൽ കിടന്നത് കോഴിയിറച്ചി . ഇതുമായി ബന്ധപ്പെട്ട് തേർഡ് വേവ് ഇന്ത്യ എന്ന കോഫി ഷോപ്പിനെതിരെ സുമിത് സൗരഭ് എന്ന യുവാവ് പരാതി നൽകി.

രാജ്യത്തെ പ്രമുഖ ഫുഡ് ഡെലിവെറി ആപ്പായ സൊമാറ്റോയിലൂടെയാണ് സൗത്ത് ഡൽഹിയിൽ നിന്നുള്ള സുമിത് സൗരഭ് തനിക്കായി ഒരു കാപ്പി ഓർഡർ ചെയ്തത്. കാപ്പി ലഭിച്ചശേഷം കുടിച്ച് അൽപം കഴിഞ്ഞപ്പോഴാണ് കാപ്പിയിൽ നിന്നും കോഴിയിറച്ചിയുടെ കഷ്ണം കണ്ടെത്തിയത്. ഉടൻതന്നെ ഇതിന്റെ ചിത്രം സഹിതം സുമിത് ട്വിറ്ററിൽ പോസ്റ്റിടുകയായിരുന്നു.

തന്റെ ട്വീറ്റിൽ ഹോട്ടലിനേയും സൊമാറ്റോയേയും സുമിത് ടാഗ് ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ മറുപടിയുമായി സൊമാറ്റോ രംഗത്ത് വന്നു. തങ്ങൾ ഈ പരാതിയെ കുറിച്ച് അന്വേഷിക്കുകയാണെന്നായിരുന്നു സൊമാറ്റോ നൽകിയ മറുപടി. അതേസമയം, ഹോട്ടൽ അധികൃതർ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.