വൈറലായ ഫോട്ടോഷൂട്ടിന്റെ വീഡിയോ പുറത്തുവിട്ട് അനശ്വര രാജൻ

single-img
7 June 2022

സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയ ചിത്രങ്ങളുടെ കഴിഞ്ഞ ദിവസം അനശ്വര പങ്കുവെച്ച ഫോട്ടോഷൂട്ടിന്റെ വീഡിയോ ആണ് ഇപ്പോള്‍ ഇൻസ്റ്റയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ പങ്കുവെച്ച ഫോട്ടോകള്‍ ഓണ്‍ലൈൻ തരംഗമായിരുന്നു. പിന്നാലെ ആ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ഹിറ്റായി മാറുകയാണ്.

ബാലതാരമായി അരങ്ങേറി മലയാള സിനിമയില്‍ മുൻനിര നായികയായി മാറിക്കൊണ്ടിരിക്കുന്ന നടിയാണ് അനശ്വര രാജൻ. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായ ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ വെള്ളിത്തിരയിലെത്തുന്നത്. ഇതിൽ മഞ്‍ജു വാര്യരുടെ മകള്‍ കഥാപാത്രമായിട്ടായിരുന്നു തുടക്കം.

അതേസമയം, അനശ്വര രാജന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘അവിയല്‍’ ആണ്. മുഴുനീള നായികയായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘സൂപ്പര്‍ ശരണ്യ’യും.

https://www.instagram.com/p/CegJ6BPJ-ky/