ജീവന് ഭീഷണിയുണ്ട്; സ്വർണ്ണ കടത്തുകേസിൽ നാളെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും: സ്വപ്‌ന സുരേഷ്

single-img
6 June 2022

തന്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാളെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷ്. നിലവിൽ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കോടതിയോട് പറഞ്ഞതായും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഇതുവരെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടില്ല. നാളെയും കോടതിയില്‍ കാര്യങ്ങള്‍ തുറന്നുപറയും. അതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ഇന്ന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ രഹസ്യമൊഴി നല്‍കാനാണ് സ്വപ്‌ന സുരേഷ് എറണാകുളം ജില്ലാ കോടതിയില്‍ എത്തിയത്.

നേരത്തെ തന്നെ കേസിൽ രഹസ്യമൊഴി നല്‍കാന്‍ സ്വപ്‌ന സുരേഷ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.