ചോദ്യത്തിന് ഉത്തരം നൽകാമോ; തിരഞ്ഞെടുക്കപ്പെടുന്നയാളിന് അഹാന വീട്ടിൽ വിളഞ്ഞ റംബൂട്ടാൻ സമ്മാനമായി നൽകും

single-img
6 June 2022

യുവനടി അഹാന ചോദിക്കുന്ന ഒരു ചോദ്യത്തിന് മികച്ച ഉത്തരം നൽകുന്നയാളിന്, സ്വന്തം വീട്ടിൽ വിളഞ്ഞ റംബൂട്ടാൻ കാർഡ്ബോർഡ് പെട്ടിയിലാക്കി, മനോഹരമായി സീൽ ചെയ്ത്, മേൽവിലാസം എഴുതി, വീട്ടിൽ കൊറിയർ ചെയ്ത് എത്തിക്കുന്നതാണ് എന്ന് വാഗ്ദാനം.

തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിൽ റംബൂട്ടാൻ തന്റെ കുട്ടിക്കാലം മുതൽ എത്രത്തോളം പ്രിയപ്പെട്ടതാണ് എന്ന് അഹാന പറയുന്നുണ്ട്. ഇവരുടെ വീട്ടിലെ പറമ്പിലെ മറ്റു മരങ്ങളൊക്കെ മുൻപാരോ നട്ടുപിടിപ്പിച്ചതാണെങ്കിലും, ഈ റംബൂട്ടാൻ അഹാനയുടെ അച്ഛൻ കൃഷ്ണകുമാർ സ്വന്തം കൈകൊണ്ടു വച്ചതാണ്. അതിന്റെ ഫലമാണ് ഇപ്പോൾ ഏവരും ആസ്വദിക്കുന്നതും.

സ്നേഹത്തിനായി നിങ്ങൾ എത്രത്തോളം പോയിട്ടുണ്ട്? എന്നതാണ് അഹാനയുടെ ആരാധകരോടുള്ള ചോദ്യം.നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മുഖത്ത് സന്തോഷം വിരിയിച്ച, നിങ്ങൾ ചെയ്ത അസാധാരണമായ കാര്യം എന്താണ് എന്ന് അഹാനയുടെ പോസ്റ്റിൽ കമന്റ് ചെയ്താൽ അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് റംബൂട്ടാൻ സ്വന്തമാക്കാം. ഇൻസ്റ്റാ വീഡിയോയുടെ കമന്റ് സെക്ഷനിൽ വേണം നിങ്ങൾ ചെയ്ത കാര്യത്തെക്കുറിച്ചു എഴുതാൻ.

https://www.instagram.com/tv/CebOW1IFn68/?utm_source=ig_web_copy_link