യു ഡി എഫ് ജയിച്ചത് ട്വന്‍റി ട്വന്‍റി വോട്ടുകൾ കൂടി കിട്ടിയതിനാൽ: സാബു എം ജേക്കബ്

single-img
3 June 2022

ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ യുഡി എഫ് ജയിച്ചത് ട്വന്‍റി ട്വന്‍റിയുടെ വോട്ടുകൾ കൂടി കിട്ടിയത് കൊണ്ടാണെന്ന് ട്വന്‍റി ട്വന്‍റി കോർഡിനേറ്റർ സാബു എം ജേക്കബ് . തൃക്കാക്കര മണ്ഡലത്തിന്റെ മാപ്പല്ല, കേരളത്തിന്‍റെ മാപ്പ് തന്നെയാണ് പിണറായി വിജയന്‍ ജനങ്ങള്‍ കൊടുത്തത്.

തുടർഭരണവുമായി അധികാരത്തിലെത്തിയ സംസ്ഥാന സര്‍ക്കാരിന്‍റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തെ ജനങ്ങള്‍ വിലയിരുത്തിയതിന്‍റെ ഫലമാണ് തൃക്കാക്കരയിലെ ഉപതെരഞ്ഞടുപ്പ്ഫ ലം. അധികാരം കിട്ടിയാൽ എന്തും ചെയ്യാൻ മടിക്കാത്തവർക്ക് ജനങ്ങൾ കൊടുത്ത മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.