തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയല്ല: സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ

single-img
3 June 2022

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഫലം പുറത്തുവരവേ തോൽവി സമ്മതിച്ച് സിപിഎം. ഈ പരാജയം അപ്രതീക്ഷിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പറഞ്ഞു. പരാജയപ്പെട്ടത് ക്യാപ്റ്റനല്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനല്ലെന്നും സിഎൻ മോഹനൻ പറഞ്ഞു. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നയിച്ചത് ജില്ലാ കമ്മിറ്റിയെന്നും അദ്ദേഹം വിശദീകരിച്ചു.

ഇത്തരത്തിൽ ഒരു ഫലം ഇവിടെ പ്രതീക്ഷിച്ചില്ല. പരാജയം സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രിയെത്തിയത് പാർട്ടി ആവശ്യപ്പെട്ടത് കൊണ്ടാണ്. അതേപോലെ തന്നെ, ഭരണത്തിന്റെ വിലയിരുത്തൽ ആണെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്നും സിഎൻ മോഹനൻ പറഞ്ഞു.

തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസിന്റെ മുന്നേറ്റം കോൺഗ്രസ് നേരത്തെ തന്നെ കണക്കുകൂട്ടിയതാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിക്കുകയുണ്ടായി. മുഴുവൻ വോട്ടെണ്ണൽ പൂർത്തിയായ ശേഷം വിഷയത്തിൽ വിശദമായി പ്രതികരിക്കാമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.