മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ നിർദ്ദേശമുണ്ട്; സിൽവർലൈനിൽ ഭൂമി ഏറ്റെടുക്കൽ ആരംഭിക്കും; പ്രോഗ്രസ് റിപ്പോർട്ടുമായി സംസ്ഥാന സർക്കാർ

single-img
2 June 2022

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിൽ സിൽവർലൈനിൽ ഭൂമി ഏറ്റെടുക്കൽ തുടങ്ങുമെന്ന് ഇടതുമുന്നണി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്. കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ നിർദേശമുണ്ടെന്ന് പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ പരിഗണനയിലുള്ള കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകൾക്ക് അനുമതി ലഭിച്ചാൽ നടപ്പാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കെ റെയിലിൽ ഡിപിആർ ഇപ്പോൾ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്നും ലഭിച്ച നിർദേശമെന്നും സർക്കാർ റിപ്പോർട്ടിൽ പറയുന്നു.

ഇതോടൊപ്പം തന്നെ കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമാക്കും എന്നും മിനിമം സബ്‌സിഡി അടിസ്ഥാനത്തില്‍ ആയിരിക്കും ഇതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.