പ്രതീഷ് വിശ്വനാഥിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍

single-img
2 June 2022

അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവായ പ്രതീഷ് വിശ്വനാഥിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. പ്രതീഷ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സന്ദര്‍ശന വിവരം അറിയിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയതിന് പ്രതീഷ് വിശ്വനാഥനെതിരെ ഹൈക്കോടതി അഭിഭാഷകനും രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന ഇന്‍ ചാര്‍ജുമായ അനൂപ് വിആര്‍ പൊലീസില്‍ പരാതി നൽകിയിരുന്നു.

നേരത്തെ 2020ലും ഉണ്ണി മുകുന്ദന്‍ പ്രതീഷിനെ സന്ദര്‍ശിച്ചിരുന്നു. അടുത്തിടെ ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച് അഭിനയിച്ച മേപ്പടിയാന്‍ ഹിന്ദുത്വ രാഷ്ട്രീയം ഒളിച്ചു കടത്തുന്ന ചിത്രമാണെന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഈ സമയം ഇതിനെ നിഷേധിച്ച് ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്തെത്തിയിരുന്നു.