നിക്ഷേപവും ഭാവി പദ്ധതികളും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി

single-img
1 June 2022

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യുസഫലി ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് യൂസഫലി അദ്ദേഹത്തെ കണ്ടത്.

അടുത്തുതന്നെ ഇന്ത്യയിൽ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിക്ഷേപ പദ്ധതികളെ പറ്റിയും ഭാവി പ്രോജക്ടുകളെ പറ്റിയും പ്രധാനമന്ത്രിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിന്റെ ആശിര്‍വാദം തേടിയെന്നും യൂസഫലി ഫേസ്ബുക്കില്‍ എഴുതുകയുണ്ടായി. കൂടിക്കാഴ്ചയിൽ രാജ്യത്തെ ഭക്ഷ്യമേഖലയില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.

കോവിഡ് വകതിരസ് വ്യാപനത്തിലെ പ്രതിസന്ധികള്‍ തരണം ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച വിവിധ ഉത്തേജക പദ്ധതികള്‍ നടപ്പാക്കിയതിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്കും ഭക്ഷ്യ സുരക്ഷക്കും കയറ്റുമതിക്കും വളരെയേറെ ഗുണം ചെയ്തുവെന്നും യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു.