1197പേർക്ക് കോവിഡ്; രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ ഇന്ന് ഏറ്റവും കൂടുതൽ കേരളത്തിൽ

single-img
31 May 2022

ദീർഘമായ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് ഏറ്റവും കൂടുതൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. 1197 പേർക്കാണ് ഇന്ന് കേരളത്തിൽ രോ​ഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാർച്ച് പതിനഞ്ചിന് ശേഷം കൊവിഡ് കേസുകൾ ആയിരം കടക്കുന്നത് ഇതാദ്യമായാണ്.

അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തപ്പോൾ 644 പേർ രോ​ഗമുക്തി നേടിയിട്ടുണ്ട്. മെയ് മാസം ആദ്യം മുതൽ കേരളത്തിലെ കൊവിഡ് കണക്ക് ക്രമാനു​ഗതമായി കൂടുന്ന അവസ്ഥയാണ് ഉള്ളത്. ഈ ഒന്നാംതീയതി 250 പേർക്ക് മാത്രമായിരുന്നു കൊവിഡ് ബാധിച്ചതെങ്കിൽ മാസാവസാനമായതോടെ അത് 1197ൽ എത്തിചേർന്നു.

അതേപോലെ തന്നെ ഈ മാസം പതിമൂന്നാം തീയതിയോടെ പ്രതിദിന കൊവിഡ് കേസുകൾ 500 കടന്നിരുന്നു. 25-ാം തീയതിയായതോടെ അത് 783ൽ എത്തി. 27, 28, 29 തീയതികളിൽ 800ന് മുകളിലായിരുന്നു കൊവിഡ് കണക്ക്. അതാണിപ്പോൾ 1000 കടക്കുന്ന അവസ്ഥയിലേക്കെത്തിയത്.